ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും ഉണരുകയായി .തോറ്റത്തിന്റെയും തെയ്യങ്ങളുടെയും വരവറിയിച്ച്‌ വീണ്ടുമൊരു തുലാപ്പത്തു കൂടി.ചെണ്ട മേളങ്ങളും തോറ്റം പാട്ടുകളും കാവുകളുടെ അന്തരീക്ഷത്തെ മുഖരിതമാക്കും.

Friday, October 29, 2010

ഭൈരവന്‍

ഭൈരവന്‍
ശൈവാംശ ഭൂതമായ ദൈവമാണ് ഭൈരവന്‍. ബ്രഹ്മ ശിരസ്സറുത്ത് പാവം തീര്‍പ്പാന്‍ കപാലവുമായി ഭിക്ഷയ്ക്കു ഇറങ്ങിയ ശിവ സങ്കല്‍പ്പമാണ് ഭൈരവന്‍ തെയ്യത്തിന്റേത് . ഭൈരാവതി പഞ്ച മൂര്‍ത്തികളില്‍ പ്രധാനിയും ഭൈരവനാണ് .എന്നാല്‍ പാണന്മാര്‍ കെട്ടിയാടിയ ഭൈരവമൂര്‍ത്തി വൈഷ്ണവ സങ്കല്പ്പത്തില്‍ ഉള്ളവയാണ് .

ചോയിയാര്‍ മഠത്തില്‍ ചീരാളനെന്ന പേരില്‍ ചോയിച്ചി പെറ്റ പുത്രനാണ് ഭൈരവനെന്നും ആ ഭൈരവനെ അറുത്തു കറിവച്ചു യോഗിമാര്‍ക്ക് ഇലയില്‍ വിളമ്പി എന്നും അവര്‍ ചീരാല എന്ന് വിളിച്ചപ്പോള്‍ ഇലയില്‍ വിളമ്പിയ മാംസ കഷ്ണങ്ങള്‍ തുള്ളിക്കളിചെന്നും പാനംമാരുടെ തോറ്റം സൂചിപ്പിക്കുന്നു.