കുംഭം 4,5,6,7 തിയ്യതികളിലാണ് തെയ്യക്കോലങ്ങള്‍ കെട്ടിയാടുക. ഒന്നു കുറെ നാല്‍പത് തെയ്യങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ദൈവത്താര്‍ , അങ്കക്കാരന്‍ , ബപ്പൂരന്‍ എന്നീ പ്രധാന തെയ്യങ്ങളെയും അതിരാളനും മക്കളും, പൊന്‍മകന്‍ , മലക്കാരി പുതുച്ചേകോന്‍ , നാഗകണ്ഠന്‍ , നാഗ ഭഗവതി, വേട്ടക്കൊരുമകന്‍ , ഇളങ്കരുവനും പൂതാടിയും, ചെറിയ ബപ്പൂരന്‍ ,തൂവക്കാലി എന്നീ ഉപദേവതകളെയും മാത്രമേ കെട്ടിയാടാറുള്ളു. ദൈവത്താര്‍ ശ്രീരാമനും, അങ്കക്കാരന്‍ ലക്ഷമണനും, ബപ്പൂരന്‍ ഹനുമാനുമെന്നുമാണ് സങ്കല്‍പ്പം. അതിരാളനും മക്കളും സീതയും മക്കളും ആയിട്ടാണ് സങ്കല്‍പ്പിക്കപ്പെടുന്നത്. ഇളങ്കരുവനും പൂതാടിയും ബാലി സുഗ്രീവന്മാരാണെന്ന് വിശ്വസിച്ചു പോരുന്നു.
No comments:
Post a Comment