ഉത്തര കേരളത്തിലെ ക്ഷേത്രങ്ങളും കാവുകളും ഉണരുകയായി .തോറ്റത്തിന്റെയും തെയ്യങ്ങളുടെയും വരവറിയിച്ച്‌ വീണ്ടുമൊരു തുലാപ്പത്തു കൂടി.ചെണ്ട മേളങ്ങളും തോറ്റം പാട്ടുകളും കാവുകളുടെ അന്തരീക്ഷത്തെ മുഖരിതമാക്കും.

Friday, October 29, 2010

തെയ്യങ്ങള്‍ക്കൊരു മ്യൂസിയം

പളളിവാളിന്‍റെയും കാല്‍ച്ചിലന്പിന്‍റെയും കിലുക്കങ്ങളോ, അരുളപ്പാടുകളോ, ഉറഞ്ഞാട്ടമോ ഇല്ലാതെ ഒരു മുറിയിലിരുന്ന് തെയ്യങ്ങളെക്കുറിച്ചറിയാനും പഠിക്കാനും ഒരു മ്യൂസിയം ഒരുങ്ങി

തൃക്കരിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക്ലാന്‍ഡെന്ന സാംസ്കാരിക സംഘടനയാണ് കാഞ്ഞങ്ങാട്ട് ആദ്യത്തെ തെയ്യം മ്യൂസിയം കാഞ്ഞങ്ങാട്ട് ഉണ്ടാക്കാന്‍ നേതൃത്വം നല്‍കിയത്

നാലടി ഉയരത്തിലാണ് തെയ്യക്കോലങ്ങളുടെ നിര്‍മ്മാണം. പ്രധാന തെയ്യക്കോലങ്ങളെല്ലാം മ്യൂസിയത്തില്‍നിറഞ്ഞു കഴിഞ്ഞു. ഒരു തെയ്യക്കോലം ഉണ്ടാക്കാന്‍ 12,000 രൂപയാണ് ചെലവ് വരുന്നത്. ഫോക്ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ കലാകാരന്മാരുടെ ഒന്‍പത് വര്‍ഷത്തെ പ്രയത്നമാണ് ഇപ്പോള്‍ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്.

തെയ്യക്കോലങ്ങളുടെ ചമയങ്ങള്‍ ഒരുക്കുന്നതും അറിയപ്പെടുന്ന തെയ്യം കലാകാരന്മാര്‍ തന്നെയാണ്. ടെറോക്കോട്ടയിലാണ് രൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കണിമംഗലം സ്വദേശിയായ ബോബി നാരായണനാണ് ശില്‍പ്പി. തെയ്യങ്ങളുടെ ആടയാഭരണങ്ങളും മുഖത്തെഴുത്തും വെള്ളൂരിലെ കേളുപ്പണിക്കര്‍, നടക്കാവ് എരമംഗലം കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് ന്‍സടത്തിയത്.

തെയ്യങ്ങളെക്കുറിച്ച് പഠിക്കാനെത്തുന്ന വിദേശികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് മ്യൂസിയത്തിന്‍റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.

തെയ്യക്കോലങ്ങളുടെ ചെറിയ രൂപങ്ങളും മ്യൂസിയത്തിലുണ്ട്. മുന്നൂറിലധികം വ്യത്യസ്ത വേഷത്തിലും മുഖമെഴുത്തിലും രൂപത്തിലുമുള്ള തെയ്യങ്ങള്‍ മുഴുവന്‍ മ്യൂസിയത്തില്‍ ഒരുക്കാനാണ് ശ്രമം.

No comments:

Post a Comment